Culture
രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വാണി വിശ്വനാഥ്; പ്രമുഖനടിക്കെതിരെ മത്സരിക്കില്ല
മലയാളം സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍രംഗങ്ങളില്‍ നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്.
രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തെലുങ്ക് രാഷ്ട്രീയത്തിലായിരിക്കുമെന്ന് വാണിവിശ്വനാഥ് പറഞ്ഞു. തനിക്ക് ഏറെ പ്രിയപ്പെട്ട പാര്‍ട്ടി തെലുങ്ക് ദേശംപാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ടി.ഡി.പിയിലായിരിക്കും ഇറങ്ങുകയെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. താനേറെ ബഹുമാനിക്കുന്ന നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച്ച അടുത്ത് തന്നെ നടക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ കുടുംബത്തിന്റെ പിന്തുണയുണ്ട്. തെലുങ്ക് ജനതയും ഒപ്പമുണ്ടാവുമെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ നടി റോജക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാണിവിശ്വനാഥ് പറഞ്ഞു. നടന്‍ ബാബുരാജിന്റെ ഭാര്യയാണ് വാണിവിശ്വനാഥ്. ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വാണി. നിലവില്‍ തമിഴ്‌നാട്ടിലാണ് താരദമ്പതികള്‍ താമസിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
