Culture

ധീരജവാന് കണ്ണീരോടെ വിട; വസന്ത്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു

By chandrika

February 17, 2019

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്ത്കുമാറിന് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. രാജ്യത്തിന്റെയും ജന്‍മനാടിന്റെയും ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം ഇന്നലെ രാത്രി പത്തോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

വസന്തകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ലക്കിടിയിലെത്തിയത് വന്‍ജനാവലിയായിരുന്നുഇന്നലെ ഉച്ചയോടെയായിരുന്നു മൃതദേഹം കരിപ്പൂരിലെത്തിയത്. ലക്കിടിയിലും വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എല്‍.പി സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് പൊതുദര്‍ശനം അവസാനിപ്പിച്ച ശേഷം തൃക്കൈപ്പറ്റയിലെ കുടുംബശ്മശാനത്തിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയി. മന്ത്രിമാരായ ഏ.കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മൃതദേഹത്തെ അനുഗമിച്ചിരുന്നു.