kerala

തനിക്ക് വയലാർ അവാർഡ് നാല് തവണ നിഷേധിച്ചു :ശ്രീകുമാരൻ തമ്പി

By webdesk14

October 08, 2023

വയലാർ അവാർഡ് തനിക്ക് മുമ്പ് നാല് തവണ നിഷേധിച്ചതായി സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്നെ വിളിച്ചു പറഞ്ഞശേഷം പോലും അവാർഡ് നിഷേധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. സത്യം വിജയിച്ചു. മുമ്പ് തന്റെ പേര് വെട്ടിയവരിൽ ഒരാൾ മഹാകവിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി അവാർഡിന് എൻറെ പാട്ടുകളും കവിതകളും പരിഗണിച്ചപ്പോൾ അന്ന് പേരു വെട്ടിയത് മഹാകവിയായിരുന്നു.