49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക് ആണ് പുരസ്‌കാരം ലഭിച്ചത്. ടി.ഡി രാമകൃഷ്ണന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും.