crime

വാഴക്കാട് യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍

By web desk 1

October 01, 2021

മലപ്പുറം: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ ഇളം പിലാറ്റാശ്ശേരി ഷാക്കിറ (27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഭർത്താവ് സമീറിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടനത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.