kerala

വിസി നിയമനം: ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ബുധനാഴ്ച നിയമസഭയില്‍

By Chandrika Web

August 22, 2022

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ മറ്റന്നാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. കണ്ണൂര്‍ വിസിയും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ബില്‍ നിയമസഭയുടെ പരിഗണനക്കു വരുന്നത്. വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ചാന്‍സലറുടെയും യുജിസിയുടെയും സര്‍വകലാശാലയുടെയും പ്രതിനിധിക്കു പുറമെ സര്‍ക്കാറിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും. കണ്‍വീനറായി തീരുമാനിച്ചിരിക്കുന്നത് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയാണ്.