kerala

ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശന്‍

By Test User

December 30, 2021

വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈകൊണ്ട  നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചാന്‍സലര്‍ പദവിയില്‍ ഇനി തുടരില്ലെന്ന് പറഞ്ഞ ഗവര്‍ണറുടെ നിലപാട് തെറ്റാണെന്നും അത് പറയാനുള്ള അധികാരം ഗവര്‍ണര്‍റിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ പോലെ ഗവര്‍ണര്‍ പെരുമാറരുതെന്നും ഗവര്‍ണറെ ചാന്‍സ്‌ലറാക്കി നിയമിച്ചത് കേരള നിയമസഭയാണെന്നും വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ നിയമപരമായ നീങ്ങണമെന്നും സര്‍ക്കാര്‍ നിയമപവിരുദ്ധമായ കാര്യങ്ങള്‍ ചെയുന്നുണ്ടെങ്കില്‍ അത് റദ്ദാക്കി തുടര്‍ന്നുള്ള നടപടിയാണ് എടുക്കുകേണ്ടതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചാന്‍സ്‌ലറുടെ പദവി മാനിക്കുന്നില്ലെന്നത് സത്യമാണെന്നും കൂട്ടിചേര്‍ത്തു.