kerala

ലഹരികടത്ത് സംഘങ്ങൾക്ക് സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്ന് വി.ഡി.സതീശൻ

By webdesk15

May 12, 2023

കേരളത്തിലെ ലഹരികടത്ത് സംഘങ്ങൾക്ക് സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ മാത്രമാണ് പിടിക്കുന്നത്. വമ്പൻ സ്രാവുകളെ പിടിക്കാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. . ലഹരി വിതരണത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്. സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാമാഖലയിൽ മാത്രമല്ല, എല്ലായിടത്തും ലഹരി പടർന്നിരിക്കുന്നു. തടയാനുള്ള ഒരു സംവിധാനവും നിലവിലില്ല. ഒരു വമ്പൻ സ്രാവുകളെയും പൊലീസ് പിടിക്കുന്നില്ല. കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് പോകുകയാണെന്നും സതീശൻ പറഞ്ഞു. ടിനി ടോം പറഞ്ഞത് ഗൗരവകരമായ കാര്യമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി . കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ എഫ്ഐആറിൽ മറ്റൊന്ന് എഴുതുന്നു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മുഴുവൻ കേരളത്തിലെ പൊലീസിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.