kerala

‘മുഖ്യമന്ത്രി രാജിവച്ച്‌ മാപ്പ് പറയണം; ഡിവൈഎഫ്ഐ നടത്തിയത് വധശ്രമമെന്ന് വി.ഡി സതീശന്‍

By webdesk15

November 22, 2023

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്നും രാജിവച്ച്‌ പൊതുജനത്തോട് മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആലുവയില്‍ പറഞ്ഞു. അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.വി.ഡി സതീശൻ പറഞ്ഞു.നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിച്ചാണോ ഈ പാര്‍ട്ടി പരിപാടി നടത്തുന്നത്. ഇതൊരു നാണംകെട്ട പരിപാടിയാണ്. അതിന് അഴിമതിപ്പണമെന്ന് ചെലവാക്കണം. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു