kerala

ലൈഫ്മിഷന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് വി.ഡി.സതീശന്‍

By webdesk13

February 28, 2023

രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങിനെയാണ് വിജിലന്‍സ് അന്വേഷിക്കുക എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് സി.ബി.ഐ വരാതിരിക്കാനുള്ള നീക്കമാണ്. നിങ്ങള്‍ക്ക് പങ്കില്ല എങ്കില്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണ്.കോഴ കൊടുത്തവന്റെ കൂടെ നിന്നാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയുന്നത്. സി.ബി.ഐ അന്വേഷണം നിലച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.പ്രതിപക്ഷത്തെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി അഴിമതി മറച്ചുവയ്ക്കാം എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മീഡിയറൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍.