kerala

നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

By webdesk15

November 27, 2023

നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് .കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണ് . സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.