kerala

സംസ്ഥാനത്തെ ജനജീവിതം സർക്കാർ കുടുതൽ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്

By webdesk15

April 01, 2023

സംസ്ഥാനത്തെ ജനജീവിതം സർക്കാർ കുടുതൽ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവുംമായി സര്‍ക്കാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.സർക്കാരിൻ്റെ വാർഷിക ആഘോഷങ്ങളിൽ യു.ഡി.എഫ് പങ്കെടുക്കില്ലന്നും വികസന പരിപാടികളിൽ മാത്രം സഹകരിക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. ഇന്ന് മുതല്‍ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സംസ്ഥാനത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.