kerala

വായ്പാപരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ്

By webdesk15

May 31, 2023

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വായ്പാപരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ചെല്ലും ചെലവും കൊടുത്ത് എത്ര പേരെ ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. അതിലൊരാൾക്ക് ഒരു ഓട്ടോയെടുത്ത് ധനകാര്യ മന്ത്രാലയത്തിൽ പോയി അന്വേഷിച്ചുകൂടേ എന്നും വി.ഡി.സതീശൻ ചോദിച്ചു.പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും. പ്രതിപക്ഷ നേതാവ് പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് അദ്ദേഹം പകുറ്റപ്പെടുത്തി