kerala

കാട്ടാക്കട കോളേജിൽ നടന്നത് വിചിത്രസംഭവം; ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലെന്നും വി.ഡി സതീശൻ

By webdesk15

May 17, 2023

കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എസ്എഫ്ഐ നടത്തിയ ആൾമാറാട്ടം വിചിത്രസംഭവമെന്ന് വിഡി സതീശൻ പറഞ്ഞു. കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പലിനെ കൊണ്ട് ഇത് ചെയ്യിച്ചതെന്ന് ചോദിച്ച സതീശൻ സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലാണെന്നും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എട്ട് സർവകലാശാലകളിൽ വിസിമാരില്ല .ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.