kerala

ലോക കേരളസഭ സമ്മേളനത്തിലെ പിരിവ് നാണക്കേടെന്ന് സതീശന്‍

By webdesk15

June 01, 2023

ലോക കേരളസഭ യുഎസ് മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പണമുള്ളവരെ അടുത്ത് ഇരുത്തുന്നതാണോ കമ്മ്യൂണിസ്റ്റ് രീതി. ഇത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി ആ പരിപാടിക്ക് പോകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പ്രവാസികളെ പണത്തിന്റെ പേരിർ വേർതിരിക്കുകയാണ്. ആരാണ് അനധികൃത പിരിവിന് അനുമതി നൽകിയത്. പണം ഇല്ലാത്തവർ അടുത്ത് വരേണ്ട എന്ന രീതി നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.