തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ല

ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്നു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. റോഡ് ഗതാഗതമേഖലയെ കുത്തകവല്‍ക്കരിക്കാനും വാഹനതൊഴിലാളികളുടെയും തൊഴിലുടമകളുടെയും ജീവിതത്തെ സാരമായി ബാധിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.