india

വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു; കുട്ടിയടക്കം നാല് മലയാളികള്‍ മരിച്ചു

By webdesk13

April 02, 2023

തൃശ്ശൂര്‍ ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 38പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

എട്ട് വയസ്സുള്ള കുട്ടി, രണ്ട്് സ്ത്രീകള്‍ ബസ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചതെന്ന് സൂചന. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.