ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘വെള്ളം’ ടീസര്‍ ഒറ്റദിവസം കൊണ്ട് കണ്ടത് പത്തുലക്ഷത്തോളം പേര്‍. ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ്‌സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ‘വെള്ളം’.

താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ ചിത്രത്തിലേതെന്ന് ജയസൂര്യ പറയുന്നു. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. സംയുക്ത മേനോന്‍,സ്‌നേഹ എന്നിവരാണ് നായികമാര്‍. സിദ്ദിഖ്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി,വെട്ടുക്കിളി പ്രകാശന്‍,നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, നിധേഷ് നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍ ബിജിത്ത് ബാല.