kerala

കരടി ചത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

By webdesk14

April 28, 2023

തിരുവനന്തപുരം: വെള്ളനാട് കരടി ചത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

കരടി ചത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ എങ്ങനെ ക്രിമിനല്‍ ബാധ്യത ചുമത്തുമെന്ന് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്ക് കരടിയെ കൊല്ലാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലല്ലോയെന്നും കോടതി ചോദിച്ചു. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കെസി സംഘടനയാണ് ഹര്‍ജി നല്‍കിയത്.