എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളി 124-ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് സമിതി ആരോപിക്കുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
‘പത്മ പുരസ്‌കാരങ്ങള്‍ പണം കൊടുത്താല്‍ കിട്ടുന്നതാണെന്നും തനിക്ക് തന്നാല്‍ വാങ്ങില്ലെന്നും’ വെള്ളാപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. ഈ നിലപാട് രാജ്യത്തെയും പുരസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.