തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാണംകെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവര്‍ണാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. എന്‍.ഡി.എ ശിഥിലമാകും. മറ്റു ഘടകക്ഷികളെ പരിഗണിക്കാത്ത ബിജെപിയുടെ നടപടി മുന്നണിക്ക് ദോഷം ചെയ്യും. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമുദായത്തെ എന്‍.ഡി.എയിലേക്ക് അടുപ്പിക്കാനാണ്. എന്നാല്‍ ഈ നീക്കം കേരളത്തില്‍ വിജയിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.