News
‘വെള്ളപ്പം’ ജനുവരി 9ന് തിയേറ്ററുകളില്‍; റോമ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, ട്രെയ്ലര് പുറത്ത്
പ്രണയവും വിരഹവും ചേര്‍ന്ന മനോഹരമായ ഒരു കുഞ്ഞു കഥയാണ് അവതരിപ്പിക്കുന്നത്.
റോമ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘വെള്ളപ്പം’ സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്, റോമ, നൂറിന് ഷെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ബറോക് സിനിമാസിന്റെ ബാനറില്‍ ജിന്‍സ് തോമസ് ദാരക്, ഉദയ ശങ്കര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ രാജ് പൂക്കാടനാണ്.
തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തന്‍ പള്ളിയും പശ്ചാത്തലമാക്കിയ കഥയില്‍ പ്രണയവും വിരഹവും ചേര്‍ന്ന മനോഹരമായ ഒരു കുഞ്ഞു കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതവും ഒരു മനോഹരമായ ഗാനവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന് എസ്.പി. വെങ്കിടേഷാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ജീവന് ലാല്‍.
ക്യാമറ കൈകാര്യം ചെയ്യുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. എറിക് ജോണ്സണ്, ലീവ എല്‍. ഗിരീഷ് കുട്ടന് എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ചിത് ടച്ച് റിവറും കലാസംവിധാനം ജ്യോതിഷ് ശങ്കറും കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രമോദ് പപ്പന് പ്രവര്‍ത്തിക്കുന്നു. ബറോക് സിനിമാസ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.
kerala
ശബരിമല കൊള്ള: എസ്.ഐ.ടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാര്‍, അന്വേഷണം അട്ടിമറിക്കാനെന്ന് വിഡി സതീശന്
എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വഷണ സംഘത്തില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണ്. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള എസ്.ഐ.ടിയില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കം.എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ ബഹു. ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണം
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സി.പി.എമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
News
ഡാമിയന്‍ മാര്ട്ടിന് മസ്തിഷ്കജ്വരം; ആരോഗ്യനില അതീവ ഗുരുതരം, ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥനയില്‍
ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.
മെൽബൺ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്ട്ടിന് മസ്തിഷ്കജ്വരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. 54 വയസ്സുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മാര്‍ട്ടിനെ ബ്രിസ്ബനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്ട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുടുംബത്തിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് സ്ഥിരീകരിച്ചു.
മാര്ട്ടിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഭാര്യ അമാന്‍ഡയ്ക്കും കുടുംബത്തിനും നിരവധി പേര് പ്രാര്‍ത്ഥനകളും ആശംസകളും അയയ്ക്കുന്നുണ്ടെന്നുമാണ് ഗില്‍ക്രിസ്റ്റ് അറിയിച്ചത്. മുന്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ വി.വി.എസ്. ലക്ഷ്മണും ആര്. അശ്വിനും മാര്‍ട്ടിന്റെ രോഗശാന്തിക്കായി പ്രാര്‍ഥത്ഥന നേര്‍ന്നിട്ടുണ്ട്. ആരോഗ്യനില ഗുരുതരമായതോടെ ലോകമാകെ ക്രിക്കറ്റ് ആരാധകരും താരങ്ങളും ആശങ്കയിലാണ്. 21ാം വയസ്സില്‍ ഓസ്ട്രേലിയയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഡാമിയന്‍ മാര്ട്ടിന് 67 ടെസ്റ്റുകളും 208 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ 46.37 ശരാശരിയില്‍ 4,406 റണ്‍സ് നേടിയ അദ്ദേഹം 13 സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. 2005ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 165 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മാര്ട്ടിന് 2006ലെ ആഷസ് പരമ്പരയ്ക്കിടെയാണ് വിരമിച്ചത്. 2003ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ പുറത്താകാതെ 88 റണ്‍സ് നേടി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
kerala
‘മലപ്പുറം ചോദ്യത്തില്‍’ കണ്ട്രോള് പോയി വെള്ളാപ്പള്ളി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശം
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india19 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala19 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
