മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വോട്ടിങ് ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 31.9 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് ആറു മണിക്കു മുമ്പ് ബൂത്തില്‍ പ്രവേശിച്ചു വരിയില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.