kerala

തുടർച്ചയായി 24 വർഷം റമദാൻ വ്രതം പൂർത്തീകരിച്ച സന്തോഷത്തിലാണ് കണ്ണൂർ സ്വദേശി വെങ്ങര ശശി

By webdesk14

April 10, 2024

36വർഷങ്ങൾക് മുമ്പ് കടൽ കടന്നു പ്രവാസ ജീവിതം തുടങ്ങിയ ശശി വെങ്ങര 24വർഷം മുമ്പാണ് റമദാൻ വ്രതo എടുക്കൽ തുടങ്ങിയത്. വ്രതം എടുക്കുന്നതോടൊപ്പം നോമ്പ് തുറക്കാൻ കൂടെ താമസിക്കുന്ന ആളുകൾക്കു വിഭവങ്ങൾ ഒരൂക്കുന്നതും പുലർച്ചെക്ക് അത്തായം കഴിക്കാൻ ഭക്ഷണം പാകം ചെയ്തു മറ്റുളവരെ ഏഴുന്നേൽപിക്കുകയും ചെയ്യുന്നതും ശശിയാണ്. ക്യസ്ത്യൻ മതപരമായ ഈസ്റ്റർ നോമ്പും 9 വർഷമായി തുടർച്ചയായി എടുക്കുന്നുണ്ട്. വർഷങ്ങൾക് മുമ്പ് തുടങ്ങിയ വിഷു ആഘോഷം നടത്തി ശ്രദ്ധി നേടിയിരുന്നു.

ഫ്രണ്ട്സ് ഓഫ് വെങ്ങരയുടെ ദീർഘ കാലം പ്രസിഡന്റ്‌ ആയി പൊതു രംഗത്ത് സാമൂഹ്യ പ്രവർത്തങ്ങൾക് നേത്യത്വo വഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം .34 വർഷമായി ദുബൈ പ്രോട്ടോകോൾ ഡിപാർട്മെന്റിൽ ജോലി ചെയ്തു വരികയാണ് .ഈദ് അവധിക്ക് നാട്ടിലെത്തിയപ്പോൾ അവസാന നോമ്പ് കുടുo ബത്തോടൊപ്പം തുറക്കാൻ കഴിഞ്ഞതിലും ചെറിയ പെരുന്നാൾ നാട്ടുകാരോടൊപ്പവും ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലുമാണ് ശശി.റമദാൻ നോമ്പ് എടുക്കുമ്പോൾ മനസ്സിനും ശരീരത്തിനും സമാധാനവും സന്തോഷവും നൽകുന്നു എന്ന് ശശി വെങ്ങര പറഞ്ഞു..