crime

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

By webdesk14

November 25, 2023

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാ വിധി ഇന്ന്. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു.

2008 സെപ്തംബര്‍ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കണമെന്ന് സൗമ്യയുടെ കുടുംബം ആവശ്യപ്പെട്ടു.