kerala

മുതിർന്ന മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു

By webdesk14

November 10, 2023

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും താന്ത്രിക് ചിത്രകാരനുമായ കെ എ ഫ്രാന്‍സിസ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഇന്നു രാവിലെ 10 മുതല്‍ ഒന്നുവരെ ലളിതാകല അക്കാദമിയിലെ പൊതുദര്‍ശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്‌കാരം. തൃശൂര്‍ കുറുമ്പിലാവില്‍ 1947 ഡിസംബര്‍ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്ഥാപകനുമായ കെ.പി ആന്റണിയുടെ മകനാണ്. 1970ല്‍ മനോരമയില്‍ പത്രപ്രവര്‍ത്തകനായി. 1999 മുതല്‍ 2002 വരെ കണ്ണൂര്‍ യൂണിറ്റ് മേധാവിയായും തുടര്‍ന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തു. 2021 ഡിസംബര്‍ 31നാണ് മനോരമയില്‍ നിന്നും വിരമിച്ചത്.