Connect with us

kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നു.

Published

on

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

മലയാള മനോരമയില്‍ മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ 2020ല്‍ ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്.

ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം രണ്ട് തവണ നേടി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ലാഡ്‌ലി മീഡിയ ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.

kerala

‘മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം’; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ

മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് വിമർശനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് വിമർശനം.

മൈക്കിന്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുക്കിംഗ് താരിഫിൽ മാറ്റങ്ങൾ വരുത്തണമെന്നും പി ബാലചന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും വിവാദമായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മൈക്ക് വിവാദം ഉൾപ്പെടെ തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ എംഎൽഎയുടെ ഒളിയമ്പ് എന്നതാണ് ശ്രദ്ധേയം.

സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും വിമർശനമുയർന്നിരുന്നു.

Continue Reading

kerala

തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന് യു.ഡി.എഫ് സമിതി

ഡി.പി.ആറോ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

തിരുവനന്തപുരം: തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന്, പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട്. ഡി.പി.ആറോ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് എന്‍.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ എന്നത് അനിവാര്യമായ പദ്ധതിയല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ദേശീയ പാത യാഥാര്‍ത്ഥ്യമാകാതിരുന്ന കാലത്താണ് തീരദേശ ഹൈവെയും ഹില്‍ ഹൈവെയും പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത തീരദേശ ഹൈവെയ്ക്ക് തുല്യമാണ്. അതിനാല്‍ പുതിയൊരു ഹൈവെയുടെ ആവശ്യമില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്തുകൂടി ഇനിയുമൊരു ഹൈവെ സാധ്യമല്ല.

താനൂരില്‍ ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്. മലപ്പുറം ജില്ലയില്‍ ഉണ്ണിയാല്‍ മുതല്‍ ബുഹാള്‍ വരെ 12 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി 9.46 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വകയിരുത്തിയത് വെറും 41.54 കോടി രൂപയാണ്. അതായത് വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ട പരിഹാരം 1.75 ലക്ഷം രൂപ മാത്രം. എന്നിട്ടും ദേശീയ പാതയ്ക്ക് കിട്ടിയതു പോലെ കോമ്പന്‍സേഷന്‍ കിട്ടുമെന്ന പ്രലോഭനമാണ് തീരദേശ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

തീര സംരക്ഷണമാണ് അടിയന്തിരമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇന്ധനത്തിന്റെ വില വര്‍ധനവ് ഉള്‍പ്പെടെയുള്ളവ പരിഹരിക്കണം. നിലവിലുള്ള നാഷണല്‍ ഹൈവെയുമായുള്ള കണക്ടിവിറ്റിയാണ് തീരദേശത്ത് വേണ്ടത്. മൂന്നു പതിറ്റാണ്ടായി കോടികള്‍ ചെലവഴിച്ചിട്ടും പൂര്‍ത്തിയാകാത്ത ദേശീയ ജലപാത പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം ഉള്‍പ്പെടെ ചിലവ് കുറഞ്ഞ രീതിയില്‍ നടത്താം.

തീരദേശ ഹൈവെയ്ക്കല്ല, തീരപ്രദേശത്തെ പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കടല്‍ ഭിത്തി കെട്ടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം കേരളത്തില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മതിയായ പഠനം നടത്താതെ തീരദേശ ഹൈവെയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

ടി.എന്‍ പ്രതാപന്‍, എം. വിന്‍സെന്റ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, സലിം പി. തോമസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് യു.ഡി.എഫ് നേതൃത്വത്തിന് ഇന്നലെ കൈമാറി. സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും വിശാദാംശങ്ങള്‍ തേടിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്.

Continue Reading

india

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

Published

on

തിരുവനന്തപുരം: ജൂലൈ 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാകും മഷി പുരട്ടുക. ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ഇതിനാലാണ് നടുവിരലില്‍ മഷി പുരട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Continue Reading

Trending