ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വോയ്‌സ് കോള്‍ ക്വാളിറ്റി പട്ടികയില്‍ വോഡഫോണ്‍ ഐഡിയ (വി) വീണ്ടും ഒന്നാമതെത്തി. ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ വി യാണ് ഒന്നാമത്. ഒക്ടോബറിലെ ഇത് ബിഎസ്എന്‍എല്ലായിരുന്നു.

ഡിസംബറിലെ വോയ്‌സ് കോള്‍ നിലവാരത്തില്‍ 5 ല്‍ 4.9 എന്ന റേറ്റിങ്ങോടെയാണ് ഐഡിയ ഒന്നാമതെത്തിയത്. വോഡഫോണ്‍ ശരാശരി 5 ല്‍ 4.3 റേറ്റിങ്ങുമായി രണ്ടാം സ്ഥാനത്തെത്തി. ട്രായിയുടെ വോയ്‌സ് കോള്‍ ഗുണനിലവാര ഡേറ്റ ഔദ്യോഗിക സൈറ്റിലെ MyCall ഡാഷ്‌ബോര്‍ഡ് വഴി ആക്‌സസ് ചെയ്യാന്‍ കഴിയും. 2020 ഡിസംബറിലെ ഡേറ്റ ഇപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ കാണാം.

വോയ്‌സ് കോള്‍ നിലവാരത്തില്‍ ഐഡിയയും വോഡഫോണും മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവരെ മറികടന്നു. വോയ്‌സ് കോള്‍ ഗുണനിലവാരത്തില്‍ ഐഡിയയും വോഡഫോണും ഏറ്റവും ഉയര്‍ന്ന ശരാശരി റേറ്റിംഗുള്ളപ്പോള്‍, ബിഎസ്എന്‍എല്ലിനും റിലയന്‍സ് ജിയോയ്ക്കും 3.9 റേറ്റിങ്ങാനുള്ളത്. എയര്‍ടെലിന്റേത് 5 ല്‍ 3.1 ആണ് റേറ്റിങ്.