india

ഭിന്ന ചിന്താധാരകളെ മാനിക്കണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

By Chandrika Web

May 23, 2023

പ്രതിപക്ഷത്തിന്റെ അവകാശത്തെ മാനിക്കുകയും വിഭിന്നമായ ചിന്താധാരകളെ അംഗീകരിക്കുകയും വേണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ . കേരളനിയമസഭയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധന്‍കര്‍. എല്ലാ പ്രശ്‌നങ്ങളെയും രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കാണരുതെന്നും സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ശംസീര്‍ തുടങ്ങിയവരും സംസാരിച്ചു. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉപരാഷ്ട്രപതി നിര്‍വഹിച്ചു.