kerala

ഉപരാഷ്ട്രപതി കണ്ണൂരിലെത്തി തന്റെ സ്കൂൾ അധ്യാപികയെ കണ്ടു

By webdesk15

May 22, 2023

ഉപരാഷ്ട്രപതിജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി തന്റെ സ്കൂൾ അധ്യാപികയായിരുന്ന രത്‌ന നായരെ കണ്ടു .ഇന്നുച്ചക്കാണ് ഉപരാഷ്ട്രപതി തൻ്റെ അധ്യാപികയായിരുന്ന തലശ്ശേരി ചമ്പാട്ടെ രത്നാ നായരുടെ വീട്ടിലെത്തി കണ്ടത്. ആനന്ദ് വീട്ടിൽ എത്തിയ ഉപരാഷട്രപതിയെ രത്നായരും ഇളയ സഹോദരൻ വിശ്വനാഥൻ നായരും ചേർന്ന് സ്വീകരിച്ചു. വാഹനമിറങ്ങിയ ഉപരാഷ്ട്രപതി അധ്യാപികയുടെ കാൽ തൊട്ടു വന്ദിച്ച് തന്റെ വിദ്യാഭ്യാസ കാലം അനുസ്മരിച്ചു.സ്പീക്കർ എ എൻ. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു