സാഹസികത തേടുന്നവര്‍ക്കും അതിഷ്ടപ്പെടുന്നവര്‍ക്കും ഒന്നാന്തരമൊരു വീഡിയോ. സാഹസിക സൈക്കിള്‍ ഓട്ടക്കാരന്‍ അന്റോണിയോണ്‍ ബിസറ്റ് പ്രത്യേക ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ അപാരമായ സൈക്കിള്‍ റൈഡ്.

ആരെയും ഭയപ്പെടുത്തുന്ന കൈറ്റ് സര്‍ഫിങും സ്‌കൈ ഡൈവിങും പോലെ ചെങ്കുത്തായ മലയില്‍ നിന്നും താഴേക്ക് വീഴുന്ന തരത്തിലുള്ള സൈക്കിള്‍ ഓട്ട വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. കിടങ്ങുകള്‍ക്കും കരിങ്കല്‍ പാറകള്‍ക്കും ഇടയിലൂടെ അന്റോണിയോന്റെ ആവേശം വിതറുന്ന മാസീവ്‌ സൈക്കിള്‍ റൈഡ് നെഞ്ചിടിപ്പോടെയെ ആര്‍ക്കും കാണാന്‍ സാധിക്കൂ.

കഴിഞ്ഞ ദിവസം നടന്ന റെഡ് ബുള്‍ റാംപേജ് 2016 ചാമ്പ്യന്‍ഷിപ്പില്‍ അന്റോണിയോക് രണ്ടാം ്സ്ഥാനം നേടി കൊടുത്തു ഈ പ്രകടനം. റൈഡില്‍ ആരാധരുടെ ആവേശ ഭാഗമാണ് സൈക്കിളുപയോഗിച്ച് വായുവിലുള്ള മലക്കം മറച്ചില്‍. ഇരട്ട മലക്കം മറിച്ചിലാണ് അന്റോണിയോന്‍ പ്രകടനത്തില്‍ പുറത്തെടുത്തത്.

വീഡിയോ കാണം…

നേട്ട പ്രകടനത്തിന്റെ വീഡിയോ അന്റോണിയോന്‍ തന്നെയാമ് തന്റെ ഫെയ്‌സ്ബുക് പേജില്‍ പുറത്തുവിട്ടത്..