india

ലൈംഗിക വീഡിയോ ചാറ്റ് പുറത്തായി; ബിജെപി തമിഴ്‌നാട് സെക്രട്ടറി രാജിവച്ചു

By web desk 1

August 24, 2021

കോയമ്പത്തൂര്‍: ബിജെപി തമിഴ്‌നാട് ഘടകം സെക്രട്ടറി കെടി രാഘവന്റെ ലൈംഗിക വീഡിയോ ചാറ്റ് പുറത്തായി. ഇതേതുടര്‍ന്ന് ബിജെപി സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചു. മദന്‍ രവിചന്ദ്രന്‍ എന്ന ഒരു യൂട്യൂബറാണ് വീഡിയോ പുറത്തുവിട്ടത്.

അതേ സമയം ആരോപണങ്ങള്‍ കെടി രാഘവന്‍ നിഷേധിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ തന്നെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാന്‍ ഉള്ളതാണെന്ന് രാഘവന്‍ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടും. പാര്‍ട്ടി പദവി ഒഴിയുകയാണ്. മുപ്പത് വര്‍ഷമായി ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നയാളാണ് താന്‍ അദ്ദേഹം പറഞ്ഞു. രാഘവന്‍ സത്യം നിയമപരമായി തെളിയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലൈ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി രാഘവനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.