ബീജിങ്: ചൈനീസ് കെട്ടുക്കഥകളില്‍ സ്ഥാനം പിടിച്ച ഡ്രാഗണുകള്‍ ജീവിച്ചിരിക്കുന്നതായി സൂചിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു മലനിരകള്‍ക്കിടയിലൂടെ വലിയ ചിറകോടു കൂടി ഒരു ജന്തു പറക്കുന്നതായി സൂചിപ്പിക്കുന്നതാണ് വീഡിയോ.

ഈ ജീവിക്ക് ഡ്രാഗണിനോട് രൂപസാദൃശ്യമുണ്ടെന്നാണ് ദൃശ്യത്തിലൂടെ സൂചിപിക്കുന്നത്. അത്യന്തം വിനാശകാരിയായി ചിത്രീകരിക്കപ്പെട്ട ഈ ജീവിയുടെ സാന്നിധ്യം ചൈനയിലുണ്ടോ എന്ന ആശങ്കയിലാണ് ജനങ്ങള്‍ ഇപ്പോള്‍.

മിത്തുകളിലെ താരത്തെ നേരില്‍ കണ്ട്‌

ചുവന്ന ഡ്രാഗണുകളുടെ നാട് എന്നാണ് ചൈനയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മിത്തുകളിലും മറ്റും ഡ്രാഗണുകളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇത്തരമൊന്നിനെ കണ്ടതായി ആരും കേട്ടിട്ടില്ല.

വീഡിയോ കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. വീഡിയോ വ്യാജമാണ് പറഞ്ഞ് തള്ളിക്കളയാനുമാകില്ല. കാരണം ചുറ്റുമുള്ള മലനിരകള്‍ക്കും ഡ്രാഗണിനും വ്യക്തതയുള്ളത് ദൃശ്യത്തിന്റെ ആധികാരികതയില്‍ സംശയപ്പെടാനാവില്ലെന്നാണ് ചൈനീസ് ജനങ്ങള്‍ പറയുന്നത്.

പറക്കുംതളിക ഭൂമിയിലെത്തി എന്നു സൂചിപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനാല്‍ ഡ്രാഗണിന്റേത് വ്യാജ വീഡിയോയാകാനാണ് സാധ്യതയെന്ന് പറയുന്നവരും ചൈനയിലുണ്ട്.

 

Watch video: