Culture

പൊന്നാനിയിലെ രണ്ട് സ്ഥാനാര്‍ത്ഥികളുടെയും നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 10, 2019

കോഴിക്കോട്: പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെയും നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും പി.വി അന്‍വര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനവുമാണ് വൈറലായിരിക്കുന്നത്.