kerala

പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി വീഡിയോ പകര്‍ത്തി; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍

By webdesk11

August 16, 2023

പര്‍ദ്ദ ധരിച്ച് വനിതയെന്ന വ്യാജേനെ ഇടപ്പള്ളി ലുലുമാളിലെ ശൗചാലയത്തില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുത്ത കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി അഭിമന്യു എം എ (23) എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സാധാരണ വേഷത്തില്‍ ലുലു മാളില്‍ എത്തിയ അദ്ദേഹം ഒഴിഞ്ഞ സ്ഥലത്ത് നിന്ന് കയ്യില്‍ കരുതിയ പര്‍ദ്ദ ധരിക്കുകയായിരുന്നു. ശേഷം ശൗചാലയത്തില്‍ കയറിക്കൂടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അസ്വാഭാവിക പെരുമാറ്റം തോന്നി സംശയം തോന്നിയ സ്ത്രീകള്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഇദ്ദേഹം ആണാണ് എന്ന വിവരം പുറത്തിറിഞ്ഞത്.

ഇദ്ദേഹത്തിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.