കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.
സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.