kerala

എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി

By webdesk17

June 10, 2025

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദ്യ പരിശോധന നടത്തിയത് എം.ആര്‍ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരായതിനാല്‍ ആ അന്വേഷണത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടാവില്ലെന്ന വാദമുള്‍പ്പടെ ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.