പേരാമ്പ്ര: വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം പ്രവര്‍ത്തകന്‍ പേരാമ്പ്രയില്‍ പിടിയില്‍. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി പനമ്പ്രമല്‍ ലക്ഷം വീട്ടില്‍ സുബൈറാണ് പിടിയിലായത്. പെരിന്തല്‍മണ്ണയിലാണ് ഇയാള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനായി ചമഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ കലക്ടറായും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡയറക്ടറായും ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു.