kerala

സബ് രജിസ്ട്രാര്‍ ഒഫീസുകളില്‍ വിജിലന്‍സ് പരിശോധന- കണ്ടെത്തിയത് വ്യാപക ക്രമക്കേട്

By Test User

November 16, 2022

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. കൈക്കൂലിയും മദ്യക്കുപ്പിയുടക്കം വിജിലന്‍സ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ പഞ്ച് കിരണിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ കൈക്കുലിയുമായി എത്തിയ ഏജന്റുമാരെയും വിജിലന്‍സ് പിടികൂടി. ബുക്ക് ഷെല്‍ഫുകള്‍ക്കിടയിലും മേശവിലിപ്പിലുമാണ് പണം സൂക്ഷിച്ചിരുന്നത്.