കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ഭക്ഷ്യ കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തതിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സ്വന്തം മണ്ഡലത്തില്‍ കിറ്റ് വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പൊതുപ്രവര്‍ത്തകനായ കൊല്ലം സ്വദേശി ഹൃദേശ് ആണ് ഹര്‍ജി നല്‍കിയത്.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ മെഹബൂര്‍, എംഡി മുഹമ്മദ് റഫീക്ക് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം കണ്‍സ്യൂമര്‍ ഫെഡ് വഴിയാണ് നടന്നത്.