വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗം. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം.