ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡല്‍ഹിക്കായി വിരാട് കോലി അതിവേഗ അര്‍ദ്ധസെഞ്ചുറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് വീണതിന് പിന്നാലെ 2/1 എന്ന നിലയിലാണ് കോലി ബാറ്റിംഗിന് എത്തിയത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കോലി ടീമിനെ മുന്നോട്ട് നയിച്ചു. 11 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. അര്‍പിത് റാണയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.
അതേസമയം, മുംബൈയും ഉത്തരാഖണ്ഡും തമ്മിലുള്ള മത്സരത്തില്‍ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. 13.3 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്. മുഷീര്‍ ഖാന്‍ (37), സര്‍ഫ്രാസ് ഖാന്‍ (21) എന്നിവര്‍ ക്രീസിലുണ്ട്. അംഘ്രിഷ് രഘുവംശി (11) യുടെ വിക്കറ്റിനൊപ്പം രോഹിത് ശര്‍മയുടെ വിക്കറ്റുമാണ് മുംബൈക്ക് നഷ്ടമായത്.