india

വിജയ് മല്യയ്ക്ക് നാലു മാസം തടവ്, 2000 രൂപ പിഴ

By Chandrika Web

July 11, 2022

ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മദ്യ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസില്‍ തടവും പിഴയും. നാലു മാസത്തെ ജയില്‍ ശിക്ഷയും 2000 രൂപ പിഴയുമാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് ലംഘിച്ച് 2017ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി.ഈ തുക നാലാഴ്ചയ്ക്കകം പലിശയടക്കം തിരിച്ചടയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കണ്ടുകെട്ടല്‍ നടപടി അടക്കമുള്ളതിലേക്ക് നീങ്ങും.

ജസ്റ്റിസ് യുയു ലളിത് ന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്. ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായി രാജ്യംവിട്ട മല്യ നിലവില്‍ ബ്രിട്ടനിലാണ്.