Culture

രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നു: രാഹുല്‍ ഗാന്ധി

By chandrika

August 26, 2018

വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നീരവ് മോദിക്കും മെഹുല്‍ പോക്‌സിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേക ബന്ധമാണുള്ളത്. അവര്‍ക്കെതിരെ യാതൊരു നടപടിയെടുക്കാത്തത് അതിനാലാണെന്നും രാഹുല്‍ പറഞ്ഞു,