Culture
‘ഇവിടെ എന്റെയും ബിജെപിയുടെയും നില പരുങ്ങലില്‍’; ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ഗുജറാത്തില്‍ ബിജെപിയുടെയും തന്റേയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത നരേഷ്ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.
‘നരേഷ് ഭായി, നമ്മള് പരസ്പരം മത്സരിക്കാന്‍ പാടില്ല. രാജ്യത്തെ തന്നെ ജൈന മത വിശ്വാസിയായ ആദ്യ മുഖ്യമന്ത്രിയാണ് ഞാന്‍. ഗുജറാത്തില്‍ അഞ്ച് ശതമാനം പോലും ജൈനവിഭാഗം ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കിയ കാര്യം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞു. ഇത്തവണ ഇവിടെ പാര്‍ട്ടിയുടെയും എന്റയും അവസ്ഥ പരുങ്ങലിലാണ്. ജൈനന്മാര് ഞങ്ങളെ പിന്തുണയ്ക്കില്ലേ?’ എന്നാണ് രൂപാണി പറഞ്ഞത്.
സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച നരേഷ്ഭായ് ഷായോടാണ് രൂപാണി സംസാരിച്ചത്. വധ്വാന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും ജൈന മതവിശ്വാസിയുമായ വര്‍ഷാബെന്‍ ദോഷിയെ മത്സരിപ്പിക്കാതെ ധാഞ്ജിഭായ് പട്ടേലിനാണ് ബിജെപി സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് അഞ്ച് ജൈന മതവിശ്വാസികള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഇവരെ പിന്തിരിപ്പിക്കാന് രൂപാണി ശ്രമിച്ചത്. ഈ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയതോതില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
Film
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് 14 വർഷങ്ങൾ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.
മാസ്സ് അവതാരത്തിലാണ് ദുൽഖർ സൽമാനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് ഏന്തിയ കൈകൾ കൊണ്ട് പാതി മുഖം മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ ശ്രദ്ധ നേടിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ രണ്ടു പോസ്റ്ററുകളിലും അവതരിപ്പിച്ചിരിക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഐ ആം ഗെയിം’. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും.
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി
entertainment
മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് വിടവാങ്ങി
ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ മലയാള സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.
1955 മാര്‍ച്ച് 5-ന് തമിഴ്നാട്ടിലായിരുന്നു ജനനം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗിത്താര്‍, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1971-ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിത്താറിസ്റ്റായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാം, രവീന്ദ്രന്, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരുടെ സഹായിയായും വെങ്കിടേഷ് പ്രവര്‍ത്തിച്ചു.
1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. മലയാളത്തില്‍ ഏകദേശം 150-ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.
‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍’, ‘ശാന്തമീ രാത്രിയില്‍’, ‘തളിര്‍വെറ്റിലയുണ്ടോ’, ‘നീലരാവിലൊരു നിഴല്‍’, ‘പുലരിപ്പൂക്കളാല്‍’ തുടങ്ങിയവ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ സിനിമകളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
Film
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍
ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന് തന്റെ മുത്തശ്ശി, പിതൃസഹോദരന്, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.
അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന് പ്രസാദ് നൂറനാട് വിശദീകരിച്ചു.
-
News3 days agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala3 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
kerala3 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
india3 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News3 days agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
News3 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News3 days ago
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News3 days agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
