ക്യാപ്റ്റൻ വിജയകാന്തിന് അവസാന യാത്രയയപ്പ് നൽകാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഗുരുതുല്യനായ സഹതാരത്തെ നഷ്ടമായ വേദനയിലാണ് ദളപതി വിജയ്. ചെന്നൈയിലെ വിജയകാന്തിന്റെ വസതിയിൽ വികാരാധീനനാകുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വിജയകാന്തിനെ കാണാൻ വിജയ് എത്തിയത്.
https://twitter.com/Karthikravivarm/status/1740428899904098707
വിജയകാന്തിന്റെ സിനിമാ ജീവിതത്തിലെ ബോക്‌സ് ഓഫീസ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു 1981ല്‍ പുറത്തിറങ്ങിയ ‘സട്ടം ഒരു ഇരുട്ടറൈ’. സംവിധായകനും നടന്‍ വിജയ്‌യുടെ പിതാവുമായ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയകാന്തിന്റെ സഹോദരനായി വിജയ് അഭിനയിച്ചിട്ടുണ്ട്.