india

വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി

By webdesk15

March 31, 2023

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ കവര്‍ച്ച. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദർശന ബാലയ്‌ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്.മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു