More

നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശം; ഇന്നസെന്റിനെതിരെ സംവിധായകന്‍ വിനയന്‍

By chandrika

July 06, 2017

കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന്‍ നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്. അമ്മയെപ്പറ്റി അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മുകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞതെന്നും പോസ്റ്റില്‍ വിനയന്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി വിനയനുണ്ടായിരുന്ന വിലക്ക് കഴിഞ്ഞയാഴ്ച്ച നടന്ന അമ്മയുടെ വാര്‍ഷികയോഗത്തിലാണ് നീക്കിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശ്രീമാന്‍ ഇന്നസെന്റെ് ചേട്ടന്‍ ….. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്‌കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കിതെന്‍തു പറ്റീ…സിനിമാ രംഗത്തേ വൃത്തികേടുകളും അപജയങ്ങളും,തുറന്നു പറയാന്‍ തയ്യാറായപെണ്‍ കുട്ടികളേ താന്‍കള്‍ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗല്‍ഭരായ നടിമാരില്‍ ഒരാളായ പാര്‍വ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . ഏതെന്‍കിലും നടിക്ക് അങ്ങനെ കിടക്ക പന്‍കിടേണ്ടി വരുന്നെന്‍കില്‍ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താന്‍കള്‍ അമ്മയുടെ പ്രസിഡന്റെ് മാത്രമല്ല ചാലക്കുടിയിലേ പാലമെന്റെിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോര്‍ത്താല്‍ കൊള്ളാം.

അന്തരിച്ച മഹാനായ സാസ്‌കാരിക നായകന്‍ സുകുമാര്‍അഴീക്കോട് താന്‍കളുടെ ഇന്നസന്റെന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല.. അതുതാന്‍കള്‍ അന്വര്‍ത്ഥമാക്കരുത് …. ദയവു ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത് .. ഒന്‍പതു വര്‍ഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാന്‍ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്‌കളന്‍കനായി പറഞ്ഞ ഇന്നസന്റു ചേട്ടനേ ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു.. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഫൈന്‍ അടിക്കുന്നതു വരെ താന്‍കള്‍ക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്റെ മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറഞ്ഞെന്നേയുള്ളു.. ഇതിനെനി …മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്….. അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മൂകെഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞത്.. ഇന്നസന്റു ചേട്ടനെ കൂടുതല്‍ എഴുതി ഞാന്‍വിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാന്‍ കഴിയില്ലാ.. എന്നു താന്‍കള്‍ ഓരക്കണം..