india

മണിപ്പൂരില്‍ വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറി

By webdesk14

May 07, 2023

മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയാണ് പുതിയ ചീഫ് സെക്രട്ടറി. ചീഫ് വിജിലന്‍സ് കമ്മീഷണറായും വിനീത് ജോഷി പ്രവര്‍ത്തിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു വിനീത് ജോഷി. സംഘര്‍ഷത്തിന്റെ ഭാഗമായി രാജേഷ് കുമാറിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. സൈനിക- അര്‍ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലം മണപ്പൂര്‍ ശന്തമാകുകയാണ്. ഇന്ത്യന്‍ സേനയും അസം റൈഫിള്‍സും ചേര്‍ന്ന് 23,000 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി സേന വൃത്തങ്ങള്‍ അറിയിച്ചു.