Video Stories
മാജിക് വിനീത് വിനീതിന്റെ അവസാന മിനുട്ട് ഗോളില്‍ സമനില
ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍… ഓട്ടത്തിനിടെ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി അത്യുഗ്രന്‍ ക്രോസ്. പന്തിനെ പ്രതീക്ഷിച്ച് അതിവേഗതയില്‍ മുന്നോട്ട് കയറുന്ന സി.കെ വിനീത്. പിന്നെ കണ്ടത് മാജിക്….. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്‌ന സുന്ദരമായ ഗോളുമായി കുത്തുപറമ്പുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനം കാത്തു. മല്‍സരത്തിന്‍രെ അവസാനത്തില്‍ റഫറി അനുവദിച്ച ഇല്ലാ പെനാല്‍ട്ടിയില്‍ ചെന്നൈ മുന്നില്‍ കയറിയിരുന്നു. പക്ഷേ അര്‍ഹമായ സമനിലയുമായി വീനിതും ബ്ലാസ്റ്റേഴസും കരുത്ത് കാട്ടി. 89 ാം മിനിറ്റില്‍ ജിങ്കന്റെ ദേഹത്ത് തട്ടിയ പന്തില്‍ റഫറി അനുവദിച്ച പെനാല്‍ട്ടി, ഗോളാക്കി റെനെ മിഹെലിച്ച് ചെന്നൈയിനെ മുന്നിലെത്തിച്ചു. എന്നാല്‍ അവിശ്വസനീയമായി 94 ാം മീനിറ്റില്‍ വിനീത് നേടിയ ഗോളില്‍ കേരള ബ്ലാസറ്റേഴ്‌സ് സമനില സ്വന്തമാക്കി. ഇതോടെ കേരള ബ്ലാസറ്റേഴ്്‌സ് എഴ് പോയിന്റുമായി എഴാം സ്ഥാനത്തെത്തി. 13 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഒന്നാം സ്ഥാനത്തേക്കും മുന്നേറി. ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ് മാന്‍ ഓഫ് ദി മാച്ചായി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ ചെന്നൈയിന്‍ എഫ്.സിയുടെ മിഡ്ഫീല്‍ഡര്‍ ധന്‍പാല്‍ ഗണേഷിനു കളിക്കാന്‍ കഴിഞ്ഞില്ല. പകരം അനിരുദ്ധ് താപ്പ കളിക്കാനിറങ്ങി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ മുന്നേറ്റനിരയിലെ നൈജീരിയന്‍ താരം ജൂഡ് നെറ്റ് കുലുക്കി. പക്ഷേ ലൈന്‍സ്മാന്‍ ഓഫ് സൈഡ് വിളിച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് രക്ഷപ്പെട്ടു. 10 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. പെക്കൂസന്‍ജാക്കി ചന്ദ്‌സിംഗ് എന്നിവരിലൂടെ വന്ന പാസ് വിനീതിനു നിയന്ത്രിക്കാന്‍ കഴിയാതെ ടച്ച് ലൈന്‍ കടന്നതോടെ ആ നീക്കം പാതി വഴിയില്‍ അവസാനിച്ചു. ആദ്യ 15 മിനിറ്റ് കഴിയുമ്പോള്‍ ചെന്നൈയിന്‍ 70 ശതമാനം മുന്‍തൂക്കം നേടി.
23 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യപകുതിയില്‍ കിട്ടിയ ഏക സുവര്‍ണാവസരം. ചെന്നൈയിനു അനുകൂലമായി ലഭിച്ച രണ്ടാം കോര്‍ണറിനെ തുടര്‍ന്നു വന്ന കൗണ്ടര്‍ ആക്രമണത്തില്‍ വിനീത് ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്കു കുതിച്ചു. വിനീതിന്റെ അളന്നു കുറിച്ച പാസ് കറേജ് പെക്കൂസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദ് സിംഗിലേക്കും എത്തി. പക്ഷേ, ഗോള്‍കീപ്പര്‍ കരണ്‍ജിത് മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സില്‍ എത്തിയ ജാക്കി ചന്ദ്‌സിംഗ് പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു. 40 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ റൈറ്റ് വിംഗ് ബാക്ക് റിനോ ആന്റോയ്ക്ക് പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം സാമുവല്‍ ഷഡാപ് കളിക്കാനിറങ്ങി.ആദ്യപകുതിയില്‍ ചെന്നൈയിന്‍ 60 ശതമാനം മുന്‍തൂക്കം നേടുകയും നാല് കോര്‍ണറുകള്‍ സ്വന്തമാക്കുകയും ചെയ്തു. വെസ് ബ്രൗണിന്റെ ഉറച്ച പ്രതിരോധമാണ് ബ്ലാസറ്റേഴ്‌സിനെ പലതവണയും തുണച്ചത്. രണ്ടാം പകുതിയില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു റാഫേല്‍ അഗസ്‌തോയ്ക്ക് ആദ്യ മഞ്ഞക്കാര്‍ഡ് . 55 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു രണ്ടാം പകുതിയിലെ ആദ്യ അവസരം . വിനീത് ഡ്രിബിള്‍ ചെയ്തു ലാല്‍റുവാതരയിലേക്കു വന്ന പന്ത് ഗോള്‍മുഖം ല്ക്ഷ്യമാക്കി. മെയില്‍സണ്‍ ആല്‍വസിന്റെ കാലില്‍ തട്ടി അപകടം സൃഷ്ടിച്ചെങ്കിലും ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതി മധ്യഘട്ടത്തിലേക്കു നീങ്ങിയതോടെ ചെ്‌ന്നൈയിന്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 68 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ സിയാം ഹാങ്കലിനു മഞ്ഞക്കാര്‍ഡ്. അടുത്ത മിനറ്റില്‍ വിനീതിനു കിട്ടിയ അവസരം ലക്ഷ്യം തെറ്റി. 71 ാം മിനിറ്റില്‍ കറേജ് പെക്കുസന്റെ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി കുത്തിയകറ്റി. കളി അവസാന മിനിറ്റിലേക്കു കടന്നതോടെ ചെന്നൈയിന്‍ രണ്ടുപേരെ ഒറ്റയടിക്കു മാറ്റി. ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം റെനെ മിഹെലിച്ചിനെയും ബ്ലാസറ്റേഴ്‌സ് ജാക്കി ചാന്ദിനു പകരം ലോക്കെന്‍ മീ്‌ത്തെയും ഇറങ്ങി. . 81 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഗോളി പോള്‍ റച്ചുബ്ക്ക രക്ഷകനായി. പകരക്കാരനായി വന്ന ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ട് റച്ചുബ്ക നെഞ്ചില്‍ തടുത്തു. എന്നാല്‍ ബ്ലാസറ്റഴ്‌സിന്റെ കഠിനാധ്വാനം ഒരു നിമിഷം കൊണ്ടു തകര്‍ന്നു. ബ്ലാസറ്റേഴ്‌സിനെതിരെ 88 ാം മിനിറ്റില്‍ പെനാല്‍ട്ടി വിധിച്ചു. ജിങ്കന്റെ ദേഹത്തു തട്ടിയതിനായിരുന്നു റഫ്‌റി പ്രാഞ്ജല്‍ പെനാല്‍ട്ടി വിധിച്ചത്. ഇതോടെ റഫ്‌റിയുടെ മോശം തീരുമാനത്തിനു ബ്ലാസറ്റേഴ്‌സിനു ഇരയാകേണ്ടി വന്നു. കിക്കെടുത്ത റെനെ മിഹെലിച്ച് ഗോളാക്കി (10).
റഫറിയുടെ മോശം തീരുമാനത്തില്‍ പതറാതെ ചങ്കുറപ്പോടെ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിനു തുല്യമായ സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സന്ദേശ് ജിങ്കന്റെ ബോക്‌സിനകത്തേക്കു നല്‍കിയ പാസ് കുതിച്ചെത്തിയ വിനീത് വെടിയുണ്ടപോലെ പന്ത് നെറ്റിലാക്കി (1-1). ചെന്നൈയിനു എട്ട് കോര്‍ണറുകള്‍ ലഭിച്ചുവെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഒരു കോര്‍ണര്‍പോലും നേടുവാനായില്ല. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 28നു ചെന്നൈയിന്‍ എഫ്.സിക്ക്് ജാംഷെഡ്പുരിനെയും ഡിസംബര്‍ 31നു കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ ബെംഗഌരു എഫ്.സിയേയും നേരിടും.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി
വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
-
india9 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

